ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത അംബാനിയും. കമ്ബനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍, വിദ്യഭ്യാസപരമായ സംരംഭങ്ങള്‍, മുംബൈ ഐപിഎല്‍ ടീമിനെ പോലെ റിലയൻസ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിത അംബാനിയാണ്.
മുകേഷിനേയും നിതയെയും പോലെ തന്നെ അവരുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതില്‍ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ട സഹോദരങ്ങളാണ്. ഇളയ മകനാണ് അനന്ദ് അംബാനി. മൂന്ന് പേരും അമേരിക്കയില്‍ നിന്നും പഠനം പൂർത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോവുകയാണ്.
ഇപ്പോഴിതാ, ബ്ലുംബെർഗ് ബില്യണയർ സൂചിക പ്രകാരം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും സമ്ബന്നൻ ആരാണെന്ന ചോദ്യമാണ് ചർച്ചയാകുന്നത്. അംബാനി കുടംബത്തിലെ ഇളയ വാരിസ് ആയ, അനന്ദ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഊർജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയൻസിന്റെ എനർജി ഡിവിഷൻ ഡയറക്ടർ എന്ന നിലയില്‍, 2035ഓടെ, കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്ബനിയുടെ ലക്ഷ്യത്തില്‍ അനന്ദിന് വലിയ പങ്കുണ്ട്.
റിപ്പോർട്ടുകള്‍ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളില്‍ ഏറ്റവും സമ്ബന്നൻ ഇളയവനായ അനന്ദ് അംബാനിയാണ്. അനന്ദ് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം 107 ബില്യണ്‍ ഡോളർ ആണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബെ ഇന്ത്യൻസിലും അനന്ദിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്ദിന്റെ ഭാര്യയായ രാധിക മെർച്ചന്റിന്റെ കുടുംബത്തിന് 90 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.
റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് ആകാശ് അംബാനിയാണ്. റീടെയില്‍ ഡിവിഷൻ കൈകാര്യം ചെയ്യുന്നത് മുകേഷ് നിത ദമ്ബതികളുടെ ഏക മകളായ ഇഷ അംബാനിയാണ്.
മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ
