കാളിദാസിന്റെ ഭാവി വധുവിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി നടൻ ജയറാം. ചെന്നൈയിൽ നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡ്ഡിങ് പാർട്ടിയിലാണ് മരുമകളെക്കുറിച്ച് ജയറാം സംസാരിച്ചത്. പൊള്ളാച്ചിയിലെ പേരു കേട്ട പൂത്തുക്കുളി കലിംഗരായർ കുടുംബാംഗമാണ് താരിണിയെന്നും ആ കുടുംബത്തിൽ നിന്ന് വീട്ടിലേക്ക് ഒരാൾ എത്തുന്നത് പുണ്യമായി കരുതുന്നെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെയും താരിണിയുടെയും വിവാഹം ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടക്കുമെന്നും താരം അറിയിച്ചു. ആ സ്വപ്നം സഫലമാകുന്ന ദിവസമാണ് ഇന്ന്. പൊള്ളാച്ചിയിൽ ഷൂട്ടിങ്ങിനു പോകുമ്പോൾ പൂത്തുക്കുളി കലിംഗരായർ കുടുംബത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കുടുംബത്തിൽ നിന്ന് എന്റെ വീട്ടിലേക്ക് മരുമകൾ എത്തുന്നത് പുണ്യമായി കരുതുന്നു. അതിന് ഈശ്വരന് നന്ദി പറയുന്നു. താരിണി മരുമകളല്ല, എന്റെ സ്വന്തം മകളാണ്. ആഡംബരപൂർണമായിരുന്നു ചെന്നൈയിലെ പ്രീ വെഡിങ് വിരുന്ന്. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏറെ കാത്തിരുന്ന ദിവസമാണ് വിവാഹമെന്നും അതിലേറെ സന്തോഷിക്കുന്നുവെന്നും കാളിദാസും താരിണിയും പ്രതികരിച്ചു.
കേട്ടറിവ് മാത്രമുള്ള കലിംഗരായർ കുടുംബം, അവിടെ നിന്നും മരുമകൾ വരുന്നത് പുണ്യം: ജയറാം
