കീര്‍ത്തി സുരേഷിന്‍റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കുശേഷം ഇരുവരും പ്രണയാതുരരായി ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. വെളുത്ത ഗൗണിൽ കീര്‍ത്തിയും അതേ നിറത്തിലുള്ള സ്യൂട്ടില്‍ ആന്‍റണി തട്ടിലുമെത്തി.
ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹം ഇരുവര്‍ക്കും പ്രണയ സാഫല്യമാണ്. ഗോവയില്‍ ഡിസംബര്‍ 12നായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്‍റെ ചിത്രങ്ങളും കീര്‍ത്തി ധരിച്ച വിവാഹസാരിയും നേരത്തെ ഫാഷന്‍ ലോകത്ത് ഇടംപിടിച്ചിരുന്നു. ഇപ്പോളിതാ ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളുടെയും ചിത്രങ്ങളും വൈറലാകുന്നു. ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.
തൂവെള്ള ഗൗണിൽ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്; സ്നേഹചുംബനമേകി ആന്റണി
