ഈണമൊരുക്കിയത് ഒരേയൊരു മലയാള ചിത്രത്തിന്, കേരളക്കരയോട് ഏറെ അടുപ്പം; ഉസ്താദ് മറയുമ്പോൾ….. മലയാളത്തോടു പ്രത്യേക ഇഷ്ടമായിരുന്നു സാക്കിർ ഹുസൈന്. ലക്ഷക്കണക്കിന് ആരാധകരെയും കേരളത്തിൽ നിന്നു നേടാൻ അദ്ദേഹത്തിനു സാധിച്ചു. മോഹൻലാൽ ചിത്രം വാനപ്രസ്ഥത്തിനു വേണ്ടി ഈണമൊരുക്കിയത് സാക്കിർ ഭായ് ആണ്. മലയാളത്തിൽ ഒറ്റ ചിത്രത്തിനു വേണ്ടിയേ സംഗീതം പകർന്നുള്ളുവെങ്കിലും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുണ്ട് ആ വേഗവിരലുകളുടെ മാന്ത്രികൻ. ആ വിയോഗം ലോകത്തിനു തന്നെ തീരാനഷ്ടമാകുമ്പോൾ മലയാളികൾക്കദ്ദേഹം കുറേക്കൂടി നോവിക്കുന്ന ഓർമയാവുകയാണ തൊണ്ണൂറുകളിലെ പ്രശസ്‌തമായ താജ്‌മഹല്‍ ചായയുടെ വാ താജ എന്ന പരസ്യത്തിന് സംഗീതം നല്‍കി അതില്‍ അഭിനയിച്ചിരിക്കുന്നത് സക്കീര്‍ ഹുസൈനാണ്. മോഹന്‍ലാല്‍ നായകനായ മലയാളം ചലച്ചിത്രം വാനപ്രസ്ഥത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും അതില്‍ തബല വായിച്ചിരിക്കുന്നതും സക്കീര്‍ ഹുസൈനാണ്. വാനപ്രസ്ഥത്തെ കൂടാതെ ഇന്‍ കസ്റ്റഡി, ദ് മിസ്റ്റിക് മസ്‌ച്യുര്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, ഹിന്ദി ചിത്രമായ സാസ, ബ്രിട്ടീഷ് ചിത്രമായ ഹീറ്റ് ആന്‍ഡ് ഡസ്റ്റ്‌്, മിസ് ബീട്ടിസ് ചില്‍ഡ്രന്‍, മാന്റോ എന്നീ സിനിമകള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
ഈണമൊരുക്കിയത് ഒരേയൊരു മലയാള ചിത്രത്തിന്, കേരളക്കരയോട് ഏറെ അടുപ്പം; ഉസ്താദ് മറയുമ്പോൾ









