മാസ് ലുക്കിൽ വാണി വിശ്വനാഥ്, തോക്കെടുത്ത് ദുർഗ കൃഷ്ണ; ഒരു അന്വേഷണത്തിന്റെ തുടക്കം ട്രെയിലർ

മാസ് ലുക്കിൽ വാണി വിശ്വനാഥ്, തോക്കെടുത്ത് ദുർഗ കൃഷ്ണ; ഒരു അന്വേഷണത്തിന്റെ തുടക്കം ട്രെയിലർ

നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഒരു ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു എന്നതാണ് സിനിമയുടെ ആകർഷണം. മാസ് ലുക്കിലാണ് വാണി വിശ്വനാഥ് ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.


<iframe width=”683″ height=”384″ src=”https://www.youtube.com/embed/pGiHSN9Jqr4″ title=”Oru Anweshanathinte Thudakkam Trailer | M A Nishad | Shine Tom Chacko | Vani Viswanath|Benzy Release” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypt

വാണി വിശ്വനാഥിനു പുറമെ ദുർഗ കൃഷ്ണയും വേറിട്ട ഗെറ്റപ്പിലാണ് സിനിമയിലെത്തുന്നത്. ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെ കഥാപാത്രമാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, പഞ്ചാബ്, ദുബായ്, തെങ്കാശി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

എം.എ. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights