മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. വളരെ മുന്‍പേ പ്രഖ്യാപിച്ച റിലീസ് തീയതിയാണ് ചിത്രത്തിന്‍റേത്. മാര്‍ച്ച് 27 ആണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. അതേസമയം രണ്ടാഴ്ച മുന്‍പുവരെ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ ദിവസേന പുറത്തിറക്കിയിരുന്നെങ്കില്‍ അതിന് ശേഷം അപ്ഡേഷനുകളൊന്നും എത്തിയിട്ടില്ല. ചിത്രം റിലീസ് മാറ്റുന്നതിന്‍റെ സൂചനയാണോ ഇതെന്ന വലിയ ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ദി കിംഗ് ഈസ് ബാക്ക്’; ‘എമ്പുരാന്‍’ അപ്ഡേറ്റ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു അപ്ഡേറ്റ്
