ആദ്യവരവിൽ 600 കോടി, ആ പൃഥ്വിരാജ് പടം റി- റിലീസിന് റെക്കോർഡ് ഇടുമെന്ന് പ്രവചനം! ഇതുവരെ വിറ്റത് 23700 ടിക്കറ്റ്

സിനിമാ മേഖലയിൽ ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സലാർ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് 2023ൽ റിലീസ് ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രഭാസ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്.

മാര്‍ച്ച് 21ന് സലാർ റി റിലീസ് ചെയ്യും. ഇതിനോട് അനുബന്ധിച്ച് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിൽ 23,700 ടിക്കറ്റുകളാണ് ഇതുവരെ സലാറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്. ഹൈദരാബാദിലും വിശാഖപ്പട്ടണത്തും ആയിരുന്നു ബുക്കിങ്ങുകൾ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനാൽ അധിക ഷോകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights