30 കോടി മുടക്കിയ ടൊവിനോ ചിത്രം തിയറ്ററിൽ നേടിയത് വെറും 3.5 കോടി; ‘രേഖാചിത്രം’ ഒരേയൊരു ഹിറ്റ്

Advertisements
Advertisements

മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ ഷെയറും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറുമാണ് പുറത്തുവിട്ടിരിക്കുന്നത്. 30 കോടി മുടക്കിയ ടൊവിനോ തോമസ് ചിത്രമായ ‘ഐഡന്റിറ്റി’യുടെ തിയറ്റർ ഷെയർ (കേരള) വെറു‍ം മൂന്നര കോടി രൂപയാണ്.

Advertisements

ഏകദേശം എട്ടര കോടിയായിരുന്നു ‘രേഖാചിത്ര’ത്തിന്റെ ബജറ്റ്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും പന്ത്രണ്ടര കോടി ഷെയർ ചിത്രത്തിനു ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’, ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകൾ തിയറ്റർ ഷെയർ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ജനുവരിയിൽ മാത്രം 28 മലയാള സിനിമകളും ഒരു റി റിലീസ് (ആവനാഴി) സിനിമയും 12 അന്യഭാഷ സിനിമകളും കേരളത്തിൽ റിലീസ് ചെയ്യുകയുണ്ടായി. ഇതിൽ നിന്നും മാത്രമുണ്ടായ നഷ്ടം 110 കോടിയാണ്.

Advertisements
Advertisements

One thought on “30 കോടി മുടക്കിയ ടൊവിനോ ചിത്രം തിയറ്ററിൽ നേടിയത് വെറും 3.5 കോടി; ‘രേഖാചിത്രം’ ഒരേയൊരു ഹിറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights