രേഖാചിത്രം വിജയചരിത്രം’ ; ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത്, റെക്കോഡ് നേട്ടം പങ്കുവച്ച് അണിയറക്കാര്‍!

Advertisements
Advertisements

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റർ ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടം ഉറപ്പിച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. 
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഏറെ ലഭിക്കുന്നുണ്ട്.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. 

സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി’ ഫാക്ടറും ഏറെ ആകർഷണീയമാണ്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘ

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights