നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മല്‍ഹോത്ര.

മുമ്ബ് പുറത്തിറക്കിയ 100, 200 മൂല്യമുള്ള എല്ലാ നോട്ടുകളും നിയമപരമായി നിലനില്‍ക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരത്തിലുള്ള പഴയ നോട്ടുകളുടെ സാധുതയെ ഇത് ബാധിക്കില്ല. നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച്‌ പണ വ്യവസ്ഥയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്.

നോട്ടുകളില്‍ ആർബിഐ ഗവർണറുടെ ഒപ്പ് മാറ്റുന്നത് ആർബിഐയുടെ പതിവ് നടപടി മാത്രമാണ്. പുതിയ ഗവർണർ ചുമതലയേല്‍ക്കുമ്ബോള്‍, ആർബിഐ പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരാൻ അനുവദിക്കുകയും ഒപ്പം പുതിയ ഗവർണർ ഒപ്പിട്ട നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights