അയൽ വീട്ടിൽ നിന്നും 9.5 പവൻ കവർന്നു; അമ്മയും മകനും അറസ്റ്റിൽ: കട്ടപ്പനയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ…

Advertisements
Advertisements

കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകൻ ശരണ്‍കുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വീട്ടില്‍ താമസിച്ചിരുന്നവർ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്താണ് ഇവർ 9.5 പവൻ സ്വർണം മോഷ്ടിച്ചത്. മുരുകേശ്വരിയും ശരണും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാർ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. തുടർന്ന് കട്ടപ്പന പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുകാർ പുറത്തുപോവുമ്ബോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികള്‍ സ്വർണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച്‌ പ്രതികള്‍ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights