വാട്സാപ്പിന്റെയും ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ചു. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സുപ്രധാന ചുവടുവയ്‌പ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘‘ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് ഞങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും നടത്തി. പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നു’’ – പ്രഖ്യാപനത്തിനു ശേഷം ഇറാൻ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രി സത്താർ ഹഷെമി എക്സിൽ കുറിച്ചു.
ഇനി വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും ഉപയോഗിക്കാം; നിരോധനം പിൻവലിച്ച് ഇറാൻ









