പെരുമ്ബാവൂരില്‍ രണ്ട് ബംഗ്ലാദേശി യുവതികള്‍ കൂടി പിടിയിലായി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുല്‍സും അക്തർ (23) എന്നിവരാണ് അറസ്റ്റിലായത്.’ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതികള്‍ കോടനാട് പൊലീസിന്റെ വലയിലായത്.
വ്യാജ ആധാർ കാർഡുകളുമായിട്ടായിരുന്നു യുവതികള്‍ കേരളത്തില്‍ കഴിഞ്ഞിരുന്നത്. ഈ വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.റുബിനയും കുല്‍സും അക്തറും 2024 ഫെബ്രുവരി മുതല്‍ കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി.
തസ്ലീമ ബീഗം എന്ന യുവതിയെയാണ് പെരുമ്ബാവൂർ ബംഗാള്‍ കോളനിയില്‍ നിന്നും ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയില്‍ നിന്ന് ഹൊസൈൻ ബെലോർ, എടത്തലയില്‍ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്ബാവൂരില്‍ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയും പിടികൂടിയത്. ഇവരില്‍ നിന്ന് ആധാർ കാർഡ് ഉള്‍പ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു. അനധികൃതമായി ബംഗ്ലാദേശികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ 9995214561 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും പിടിയിലായത് 7 ബംഗ്ലാദേശ് യുവതികള്‍: കേരളത്തിലേക്ക് വരുന്നത് വ്യാജ ആധാര്‍ കാര്‍ഡുമായി
