ഇന്നത്തെ കാലത്ത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമുണ്ട്. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭിക്കും. ക്രെഡിറ്റ് സ്കോര്‍ എന്നത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ്, അല്ലെങ്കില്‍ കടം തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ അത് പ്രതിഫലിപ്പിക്കുന്നു. ക്രെഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. വായ്പ തിരിച്ചടവ് , ഉപയോഗിച്ച വായ്പയുടെ പരിധി, വായ്പയെടുത്ത് എത്ര കാലമായി തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്രെഡിറ്റ് സ്കോര്‍ നിര്‍ണ്ണയിക്കുന്നത്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നത് മാത്രമല്ല മറ്റ് നിരവധി ഘടകങ്ങള്‍ മികച്ച ക്രെഡിറ്റ് സ്കോര്‍ സൃഷ്ടിക്കുന്നതിന് പ്രധാനമാണ്. കൃത്യസമയത്ത് കുടിശ്ശിക തീര്‍ക്കുന്നുണ്ടെങ്കില്‍ പോലും, ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്
സന്തുലിതമായ വായ്പകള്‍
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കണം ക്രെഡിറ്റ് കാര്‍ഡുകള്‍ പോലുള്ള സുരക്ഷിതമല്ലാത്ത ഇടപാടുകളായി കണക്കാക്കുന്നവയുടെ എണ്ണം അധികമാകാതിരിക്കുന്നതാണ് ഗുണകരം ക്രെഡിറ്റ് ഉപയോഗ അനുപാതം
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകം വായ്പാ ഉപഭോഗമാണ്. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകളുടെയും ക്രെഡിറ്റ് പരിധികളുടെയും അനുപാതമാണിത്. ഒരാള്‍ അവരുടെ ക്രെഡിറ്റ് ഉപയോഗം 30-40% ല്‍ താഴെയായി നിലനിര്‍ത്തുന്നതാണ് ഉചിതം. ഉയര്‍ന്ന തോതില്‍ വായ്പയെുക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന് പ്രതീതി സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്.
ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പിശകുകള്‍
ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പിശകുകള്‍ സ്കോറിനെ ഗുരുതരമായി ബാധിച്ചേക്കാം. ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുകയും സ്കോര്‍ കൃത്യമാണെന്നും ഉറപ്പിക്കുക
വായ്പകള്‍ക്കായുള്ള അന്വേഷണം
വായ്പ ആവശ്യമുള്ളപ്പോള്‍ ഒന്നിലധികം ബാങ്കുകളെ ആദ്യം തന്നെ സമീപിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ വായ്പകള്‍ക്കായി അന്വേഷണം നടത്തുന്നില്ല എന്ന് ഉറപ്പാക്കണം.
സിബിൽ സ്കോർ കുറവാണോ? ക്രെഡിറ്റ് സ്കോറിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവ…
