മോണാലിസക്കുവേണ്ടി ചെലവാക്കിയത് 15 ലക്ഷം; ബോബി നേടിയത് കോടികളുടെ പബ്ലിസിറ്റി

Advertisements
Advertisements

ബോബി ചെമ്മണൂർ ഇന്റർനാഷണല്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കോയമ്ബത്തൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബിയെ പൊലീസ് വയാനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് റിമാന്‍ഡിലായ അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴും ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ ‘കാട്ടിക്കൂട്ടലുകള്‍ക്കും’ കോടതിയുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വിമർശനവും ബോബി ചെമ്മണ്ണൂർ കേള്‍ക്കേണ്ടി വന്നു.ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം പഴയ അശ്ലീല പരാമർശവും ദ്വയാർത്ഥ പ്രയോഗങ്ങളൊന്നും ഇല്ലാത്ത മാന്യനായ ബോബിയെയാണ് സോഷ്യല്‍ മീഡിയയിലും മറ്റും ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ഏറ്റവും പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ എന്ന മോനി ഭോസ്ലയെ എത്തിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ബോബി ശ്രദ്ധേയനായി മാറുന്നതിനും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു.

15 ലക്ഷം രൂപ നല്‍കിയാണ് മൊണാലിസയെ ബോബി ചെമ്മണ്ണൂർ  കോഴിക്കോട് എത്തിച്ചതെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ബോബിയെ ഈ നീക്കത്തിന്റെ ഗുണം എത്രോയോ കോടികള്‍ മുടക്കിയാലും കിട്ടാത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ശ്രദ്ധേയമായി മാറിയ ചില കുറിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്.

‘ബിസിനസ് അറിയുന്നവനാണ് ബോബി ചെമ്മണ്ണൂർ. 15 ലക്ഷം രൂപ മുടക്കിയാണ് കുംഭമേളയിലെ വൈറല്‍ താരത്തെ കേരളത്തില്‍ എത്തിച്ചത്. അതുകൊണ്ട് അയാള്‍ക്ക് ലഭിക്കുന്നത് കേരളം മുഴുവനുള്ള കവറേജും ചിലപ്പോള്‍ കേരളത്തിന് പുറത്തും ഒക്കെയുള്ള പ്രശസ്തിയും ആയിരിക്കും. നേരെമറിച്ച്‌ പ്രമുഖ പത്രങ്ങളില്‍ ഒന്നാപേജ് പരസ്യം കൊടുക്കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ചെലവാകും. പണ്ടത്തെപ്പോലെ പത്രം ഒന്നും വായിക്കുന്ന അവസ്ഥ അല്ലാത്തതുകൊണ്ട് അതുകൊണ്ട് വലിയ പ്രയോജനവും ഇല്ലാതാനും. ഇനി ടിവിയില്‍ കൊടുക്കാമെന്ന് വച്ചാല്‍ ടിവി കാണുന്ന ആളുകള്‍ കൂടുതലും പഴയ തലമുറയാണ്. എങ്ങനെ നോക്കിയാലും മുടക്കിയ 15 ലക്ഷത്തിന് കോടികളുടെ പരസ്യമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അത് അദ്ദേഹം ലാഭിച്ചു. ബുദ്ധിമാനാണ് ബോബി.’ എന്നാണ് ബംഗ്ലൂർ മലയാളി എന്ന പേജില്‍ വന്ന കുറിപ്പ്.

Advertisements

തുടർന്ന് മലയാള നടിമാർക്ക് പകരം കുംഭമേളയില്‍ കല്ലുമാല വില്‍ക്കാൻ വന്ന് താരമായി മാറിയ മോണോലിസ എന്ന നാടോടി പെണ്‍കുട്ടിയെ കോഴിക്കോട് ഉദ്ഘാടനത്തിനായി കൊണ്ടുവന്ന ബോബിയുടെ നീക്കം സൂപ്പർ എന്നു പറഞ്ഞാല്‍ മാത്രം പോരാ അത് ഒരു ഒന്നൊന്നര പണിയും കൂടിയാണ് എന്നു പറഞ്ഞേ പറ്റൂ. സാമ്ബത്തികമായി ഒരു പ്രശ്നവുമില്ലാത്ത നമ്മുടെ നടിമാർ ഉദ്ഘാടനങ്ങള്‍ ഒരു ബിസിനസ് ആക്കി മാറ്റി പിന്നെയും പിന്നെയും വാരി കൂട്ടുന്നതിന് പകരം ഇവിടെ ദരിദ്രയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും കൂടിയാണ് രക്ഷപ്പെടുന്നത്. എന്തായാലും മോണോലിസയ്ക്ക് ആശംസകള്‍ നേരുന്നു നല്ലൊരു ഭാവി ഉണ്ടാവട്ടെയേന്നും കെവിന്‍ കൂട്ടിച്ചേർത്തു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights