കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ നിന്ന്

കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65) എന്നിവരാണ് കൊല്ലപ്പെട്ടത്

വ്യാഴാഴ്ച കൊല നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ വയനാട് തലപ്പുഴയില്‍ വെച്ചാണ് പിടികൂടിയത്. ഇയാളെ കർണാടക പോലീസിന് കൈമാറി. പരിസരവാസികളാണ് നാല് പേരെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഏഴ് വർഷം മുമ്ബായിരുന്നു ഗിരീഷിന്റെ വിവാഹം. ഏതാനും ദിവസങ്ങള്‍ മുമ്ബാണ് ഇവർ കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights