വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബത്തേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപയോളം (1,46,76,070 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വയനാട് ജില്ലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ് (31), ബത്തേരി കുപ്പാടി സ്വദേശി അരുണ്‍ (28) എന്നിവര്‍ക്കാണ് അനുകൂല വിധി ലഭിച്ചത്.
2023 ഡിസംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മീനങ്ങാടി കൃഷ്ണഗിരിയില്‍ വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ലോറികളെ മറികടന്ന് തെറ്റായ ദിശയില്‍ പാഞ്ഞുവന്ന കാര്‍ യുവാക്കളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഉണ്ടായ ശാരീരികമായ ആഘാതവും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights