വയനാട്ടില്‍ വന്‍ നിരോധിത പുകയില ഉല്‍പന്ന വേട്ട;33750 പാക്കറ്റ് ഹാന്‍സ് പിടികൂടി

വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞു നിര്‍ത്തി മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ ആറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോള്‍ 33750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി.നിരവധി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ കേസില്‍ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാള്‍ക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ ഭാര്യ ജാസ്മിനയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 57 വൈ 6424 എന്ന നമ്പര്‍ പിക്കപ്പ് ജീപ്പും,വാഹന ഡ്രൈവര്‍ ഷാനവാസിനെ കസ്റ്റഡിയിലെടുത്തു.

തുടര്‍നടപടികള്‍ക്കായി മാനന്തവാടി പോലീസിന് കൈമാറി. ബാവലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദീപു കുട്ടന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ സജി മാത്യു, രഞ്ജിത്ത് സി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിജേഷ് കുമാര്‍ പി, ജോബിഷ് കെ യു , ശ്രീധരന്‍, വിശാഖ് വി, ഡ്രൈവര്‍ അമീര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights