17-കാരിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തിന് കൈമാറി; ഭീഷണിപ്പെടുത്തി സുഹൃത്തും പീഡിപ്പിച്ചു; അറസ്റ്റ്

കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് ലൈംഗികമായി പീഡിപ്പിച്ച കാമുകൻ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറി. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളും കുട്ടിയെ പീഡിപ്പിച്ചു. പരാതിയെത്തുടർന്ന് രണ്ടുപേരെയും കോന്നി പോലീസ് അറസ്റ്റുചെയ്തു. തണ്ണിത്തോട് കൂത്താടിമൺ വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28), തണ്ണിത്തോട് മൂഴി അശ്വതിഭവനത്തിൽ അനന്തു (26) എന്നിവരാണ് പിടിയിലായത്.

അഭിജിത്തും അനന്തുവും വള്ളിക്കോട് കോട്ടയം വെള്ളപ്പാറയിൽ വാടകയ്ക്ക് താമസിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ദൃശ്യം മൊബൈലിൽ പകർത്തി അനന്തുവിന് അയച്ചുകൊടുത്തു. തുടർന്ന് ഈ ദൃശ്യം പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത അനന്തു ഭീഷണിപ്പെടുത്തി.

കുട്ടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഇയാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. കേസെടുത്ത പോലീസ് അനന്തുവിനെ വാടകവീട്ടിൽനിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു.

എസ്.എച്ച്.ഒ. രാജഗോപാൽ, എസ്.െഎ. ശ്യാം, പോലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights