എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി നൽകിയ സസ്‌പെൻഷൻ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാസംഘം കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു.
അദ്ദേഹത്തിനെതിരായ നടപടി വൈകുന്നുവെന്ന കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്. ഈ മാസം 31-ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ നിർണായകമായ ഈ റിപ്പോർട്ട് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights