കേശദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി

Advertisements
Advertisements

കേശദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി
തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വിഅർ അമ്പിളി എ ദമ്പതികളുടെ മകൻ അശ്വന്ത് വിബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ സെകണ്ടറി ക്ലാസ് വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞു പോക്കുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്.
സ്ക്കൂളിലെ ഗ്രൂപ്പ്ഡാൻസിന് വേണ്ടിയാണ് മുടി വളർത്തിയത്. പിന്നീട് മൂന്ന് വർഷകാലം മുടി വെട്ടിയതേയില്ല. വരും വർഷത്തിലും മുടി വളർത്തി ദാനം ചെയ്യാൻ ശ്രമമി ക്കുമെന്ന് അശ്വത് പറഞ്ഞു.
ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് കേശം ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സി.എസ്.ആഷിഖ്,
ഷിജി സിജിത്ത്,
സരസ്വതി ജയിംസ്,
സി.അർ. സുജല,
സുധീഷ് ചേലൂർ,
ബൈജു അഗസ്റ്റിൻ, ഷീബ ചുണ്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights