കാജോളിന്റെ ഹൊറർ ചിത്രം ‘മാ’ ഏറ്റു; ഞെട്ടിച്ച് ഫസ്റ്റ് ഡേ കളക്ഷൻ

ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാ. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. സിനിമ ആദ്യ ദിനം നാല് കോടിക്ക് മുകളിൽ നേടിയതായാണ് സാക്നിൽകിന്റെ റിപ്പോർട്ടുകൾ.

 

വാരാന്ത്യത്തിൽ സിനിമ മികച്ച കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ. 2025-ലെ ബോളിവുഡിന്റെ ടോപ് 10 ഓപ്പണറുകളിൽ മാ ഇടം നേടാൻ സാധ്യതയുണ്ട്. ബോളിവുഡ് പഴയ ട്രാക്കിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് സിനിമാ അനലിസ്റ്റുകൾ പറയുന്നത്.

കജോളിന്റെ ആദ്യ ഹൊറര്‍ ചിത്രമാണ് ‘മാ’. 2024-ൽ ഹിറ്റായ അജയ് ദേവ്ഗണിന്റെ ‘ശൈയ്ത്താന്‍’ ചിത്രത്തിന്റെ ജനപ്രീതി ‘മാ’വിന് ഗുണം ചെയ്തു എന്നാണ് വിവരം. റോനിത് ബോസ് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത, സൂർജ്യസിഖ ദാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൽ ആർ മാധവൻ ഒരു ക്യാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights