ദിശ – 2025: നെഹ്റു സ്റ്റേഡിയത്തിൽ സംസ്ഥാന തല കരിയർ എക്സ്പോ ഭംഗിയായി; ലൈവ് സ്ട്രീമിംഗിൽ മികവ് പ്രകടിപ്പിച്ച് Dream Media Live Solution

കോട്ടയം: നെഹ്റു സ്റ്റേഡിയത്തിൽ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിശ – 2025 സംസ്ഥാന തല കരിയർ എക്സ്പോ-സെമിനാർ അതിശയകരമായ പങ്കാളിത്തത്തോടെയും ക്രമബദ്ധമായ സംവിധാനങ്ങളോടെയും മൂന്ന് ദിവസങ്ങൾ നീണ്ടുനിന്നു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നുറുക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ദിവസേന സ്റ്റേഡിയത്തിൽ എത്തിയപ്പോൾ, ഓരോ സെഷനും തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ പുതുമയാർന്ന അറിവുകൾ പങ്കുവെക്കുന്ന ഒരു ആവേശഭരിത വേദിയായി മാറി.

ഇവന്റ് മുഴുവൻ ശ്രദ്ധേയമാക്കിയത് Dream Media Live Solution – Wayanad നടത്തിയ മികവാർന്ന ലൈവ് സ്ട്രീമിംഗാണ്. ലൈവ് സ്ട്രീമിംഗ് രംഗത്ത് 10 വർഷത്തിൽ കൂടുതൽ പരിചയസമ്പത്ത് ഉള്ള സാങ്കേതിക വിദഗ്ധരുടെ ടീമാണ് ഈ വർഷത്തെ ദിശ – 2025 നെ രാജ്യത്തുടനീളം പ്രേക്ഷകർക്ക് ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.

Full HD നിലവാരത്തിൽ ഒന്നിലധികം ക്യാമറകൾ ഉപയോഗിച്ച്, ശുദ്ധമായ ഓഡിയോയും സ്റ്റേബിൾ സിഗ്നലിംഗും ഉറപ്പുവരുത്തി തയ്യാറാക്കിയ Dream Mediaയുടെ പ്രൊഫഷണൽ സെറ്റപ്പ് കാരണം, പരിപാടിയിലെ ഓരോ മുഖ്യ സെഷനും ആയിരക്കണക്കിന് പേർക്ക് തത്സമയം അനുഭവിക്കാൻ സാധിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ – എല്ലാവർക്കും ഈ സംപ്രേഷണം വലിയ സഹായമായി.

ഇവന്റിന്റെ സാങ്കേതിക മാനേജ്മെന്റിൽ Dream Media Live Solution കാണിച്ച പ്രവൃത്തിമികവും സമയനിയന്ത്രണവും സംഘാടക സമിതിയുടെ അഭിനന്ദനങ്ങൾ നേടി. സംസ്ഥാന തല പരിപാടികളിൽ ഉയർന്ന നിലവാരമുള്ള മീഡിയ കവർജുകൾ നൽകുന്ന വിശ്വസനീയ ബ്രാൻഡെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിച്ചു.

ലൈവ് സ്ട്രീമിങ് കോർഡിനേറ്റ് ചെയ്തത് ജ്വനിത്ത് ജയരാജനും വൈഫ് തീർത്ഥ ജ്വനിത്തും ആയിരുന്നു. അഞ്ച് ദിവസങ്ങളിലായി തുടർച്ചയായി മനോഹരമായ ലൈവ് സ്ട്രീമിംഗ് ഒരുക്കാൻ Dream Media Live Solution ന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights