ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ഭഭബ’ ഡിസംബർ 18ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ വമ്പൻ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി, ബാലു വർഗീസ്, ബൈജു സന്തോഷ്, സലിം കുമാർ, ശരണ്യ പൊൻവണ്ണൻ, സിദ്ധാർത്ഥ് ഭരതൻ, അശോകൻ, റെഡിൻ കിംഗ്‌സ്‌ലി തുടങ്ങിയ വലിയ താരനിര ഒത്തുചേരുന്ന തകർപ്പൻ മാസ് കോമഡി ആക്‌ഷൻ എന്റർടെയ്നർ ആണ് ചിത്രം.
ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്ന് എഴുതിയ ഈ സിനിമ“World of Madness” എന്ന ടാഗ് ലൈനും “ഭയം, ഭക്തി, ബഹുമാനം” എന്നീ ആശയങ്ങളുടെ ചുരുക്കരൂപമായ ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെയുമാ ണ് പുറത്തിറകുന്നത്.മാസ്, കോമഡി, ആക്ഷൻ, ഗാനങ്ങൾ എന്നിവയെ ഒരുമിച്ച് കോർത്തിണക്കിയ ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.









