തുമ്പാഡിന്റെ സംവിധായകന്റെ അടുത്ത മാസ്റ്റർപീസ് ; മായാസഭയുടെ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഫോക്ക്ലോർ ചിത്രം തുമ്പാഡ് ഇറങ്ങി 8 വർഷത്തിന് ശേഷം സംവിധായകൻ റഹി അനിൽ ബാർവേയുടെ രണ്ടാം ചിത്രം മായസഭയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. 5 കോടി മാത്രം മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും പിന്നീട് ലോക സിനിമാപ്രേക്ഷകർ അണ്ടർറേറ്റഡ് മാസ്റ്റർപീസായി വാഴ്ത്തി. അനിൽ ബാർവേ തുടങ്ങി വെച്ച തുമ്പാട് നിർമ്മാണത്തിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ പ്രോജക്റ്റ് ഏറ്റെടുത്ത് പൂർത്തിയാക്കിയത് ആനന്ദ് ഗാന്ധിയായിരുന്നു.

 

സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന മായാസഭയുടെ ഷൂട്ടിങ് ആരംഭിച്ചത് 2018 ൽ ആയിരുന്നു. ജാവേദ് ജാഫെരി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വീണ ജാംകാർ, ദീപക് ധാംലെ, മുഹമ്മദ് സമദ് തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് 3 മണിക്കൂറിലധികം ദൈർഘ്യം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

 

ജനുവരി 30 ന് വേൾഡ് വൈഡ് ആയി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മായാസഭ : ദി ഹാൾ ഓഫ് ഇലൂഷൻ എന്നാണ്. ഒരു പ്രത്യേക തരാം മാഷ്ക്ക് ധരിച്ച് നിൽക്കുന്ന ജാവേദ് ജാഫെരിയുടെ ചിത്രമുള്ള പോസ്റ്റർ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാഡ് മാക്സ് സിനിമ പരമ്പരയിലെ ഇമ്മോർട്ടൻ ജോയെ പോലെയുണ്ട് എന്നാണ് ചില ആരാധകർ കമന്റ് ചെയ്തത്.

ചിത്രത്തിലേത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസാവും എന്നാണ് ജാവേദ് ജാഫെരി ചിത്രത്തെ പറ്റി പ്രതികരിച്ചിട്ടുള്ളത്. യാഥാർഥ്യവും അയഥാർഥ്യവുമായ പ്രമേയങ്ങളുടെ സങ്കലനമാണ് ചിത്രത്തിന്റെ കഥ പറച്ചിൽ രീതിക്കുള്ളത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights