മന്ത്രിക്ക് പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനാല്‍ ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി;

ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്‌ക്കൊപ്പം ഓട്ടോയില്‍ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിലൂന്നി ചര്‍ച്ചകളും നടക്കുകയാണ്.സ്വരാജ് റൗണ്ട് മുതല്‍ രാമനിലയം വരെയാണ് കേന്ദ്രമന്ത്രിയുടെ ഓട്ടോറിക്ഷ സവാരി. ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം മുന്നില്‍ കയറിയതില്‍ എംവിഡിയുടെ പിഴയ്ക്കുള്‍പ്പെടെ സാധ്യത തെളിയുന്നുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights