അമിത വേഗത, കൗമാരക്കാരന്‍ ഓടിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ 33 കാരന്‍ മരിച്ചു, ഭാര്യ ചികിത്സയില്‍

മുംബൈ: പ്രായ പൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 33 കാരന്റെ മരണം. അപകടം ഉണ്ടായി പത്ത് ദിവസത്തിന് ശേഷമാണ് ധ്രുമുള്‍ പട്ടേല്‍ മരണത്തിന് കീഴടങ്ങുന്നത്.ഫെബ്രുവരി അഞ്ചിനായിരുന്നു ധ്രുമുള്‍ പട്ടേല്‍ ഭാര്യ മിനല്‍ പട്ടേലിനും പരിക്കേല്‍ക്കാന്‍ ഇടയായ അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയില്‍ എത്തിയ കിയ സെല്‍ട്രോസ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ധ്രുമുള്‍ പട്ടേല്‍ മരണത്തിന് കീഴടങ്ങിയത്. എസ്‌യുവി ഓടിച്ചിരുന്ന ആണ്‍കുട്ടിയുടെ പിതാവായ വാല്‍ജി രാജ ഭൂഷണ്‍ എന്നയാളുടെ പേരിലുള്ളതാണ് അപകടം ഉണ്ടാക്കിയ വാഹനം.ധ്രുമുള്‍ പട്ടേലിന്റെ മരണത്തോടെ വാഹനാപകടം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ക കേസ് പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പരിഷ്‌കരിക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനമോടിച്ച കുട്ടിയേയും പിതാവിനെയും പ്രതിചേര്‍ത്ത് നിലവില്‍ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights