ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു









