വയനാട് മെഡിക്കല്‍ കോളജ് വികസനം; അമ്പുകുത്തിയില്‍ 28 ഏക്കര്‍ വന ഭൂമി ഏറ്റെടുക്കും, ഉത്തരവ്

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്. മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കൈവശമുള്ള 28 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവത്കരണത്തിനു സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വനം വകുപ്പിനു ഭൂമി വിട്ടുനല്‍കും.മാനന്തവാടിയിലെ ജില്ലാ ആശുപത്രി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മെഡിക്കല്‍ കോളജായി ഉയര്‍ത്തുകയായിരുന്നു. ഇവിടെ അക്കാദമിക് ബ്ലോക്ക് ഉള്‍പ്പെടെ നിര്‍മിക്കാനുള്ള സൗകര്യക്കുറവുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.അക്വേഷ്യയടക്കമുള്ള പാഴ്മരങ്ങളാണ് ഇവിടെ വളരുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ കാര്യമായ പരിസ്ഥിത പ്രാധാന്യമുള്ള വനഭൂമിയല്ല. നിക്ഷിപ്ത വനമെന്ന നിലയില്‍ സ്വകാര്യ കമ്പനിയില്‍ നിന്നു ഏറ്റെടുത്തതാണ്. നിലവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ഒന്നരക്കിലോമീറ്റര്‍ അകലെയാണ് പുതിയതായി അനുവദിച്ച സ്ഥലം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights