വയനാട് നൂല്‍പ്പുഴ വില്ലേജില്‍ ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതിയില്‍ ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയ്ക്ക് സസ്‌പെന്‍ഷന്‍. നൂല്‍പ്പുഴ സ്വദേശി കെ ജെ ദേവസ്യ റവന്യു മന്ത്രിക്കു നല്‍കിയ പരാതിയിലാണ് നടപടി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കിയ സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിച്ചതായാണ് പരാതി.
കെജെ ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടര്‍ മനഃപൂര്‍വം കാലതാമസം വരുത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. ഡെപ്യൂട്ടി കളക്ടറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി.









