കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (CUSAT)യില്‍ പ്രോഗ്രാമര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യോഗ്യതയുള്ള താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും അപേക്ഷയുടെ ഹാര്‍ഡ് കോപ്പി നിശ്ചിത തീയതിക്കുള്ളില്‍ രജിസ്ട്രാറുടെ വിലാസത്തില്‍ സമര്‍പ്പിക്കുകയും വേണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 20 ആണ്. അതിന് ശേഷം ഏഴ് ദിവസത്തിനുള്ളില്‍ ഹാര്‍ഡ് കോപ്പി ലഭിച്ചിരിക്കണം
തസ്തികയുടെ പേര്: പ്രോഗ്രാമര്‍
യോഗ്യത: എംസിഎ/ബിടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്
അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ബി ടെക്. (ഉദാ. പിജിഡിസിഎ അല്ലെങ്കില്‍ തത്തുല്യം)
അല്ലെങ്കില്‍ ഡേറ്റാ പ്രോസസ്സിങ്/സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും ഏതെങ്കിലും വിഷയത്തില്‍ ബി ടെക്കും
അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഫിസിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ എം എസ്സിയും ഡേറ്റാ പ്രോസസ്സിങ്/സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും
ശമ്പളം :46,230
പ്രായപരിധി: 18 മുതല്‍ 36 വയസ്സ് വരെ ( 01.01.2026)
തസ്തികകളുടെ എണ്ണം: മൂന്ന് (03)
അപേക്ഷാ ഫീസ്
ജനറല്‍, ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക്: 900 രൂപ
എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് : 185 രൂപ
നിയമന രീതി : സിഐആര്‍എമ്മില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ പ്രാരംഭ കാലാവധി ഒരു വര്‍ഷമാണ്, ഇത് രണ്ട് വര്‍ഷമായി നീട്ടാവുന്നതാണ്.
വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് https://recruit.cusat.ac.in
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20-02-2026)
ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ലഭിച്ചിരിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 27 (27-02-2026)
ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട വിലാസം :
Registrar, Administrative Office, Cochin University of Science and Technology, Kochi-22
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസര്‍
അവശ്യ യോഗ്യത:
i മീറ്റിരിയോളജി സയന്‍സില്‍ എം എസ്സി അല്ലെങ്കില്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സില്‍ എം ടെക്, 55% മാര്‍ക്കോടെ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം (അല്ലെങ്കില്‍ ഗ്രേഡിംഗ് സിസ്റ്റത്തിലാണെങ്കിില്‍ പോയിന്റ്-സ്‌കെയിലില്‍ തത്തുല്യ ഗ്രേഡ്) ലഭിച്ചിരിക്കണം,
അല്ലെങ്കില്‍ ഒരു അംഗീകൃത വിദേശ സര്‍വകലാശാലയില്‍ നിന്ന് തത്തുല്യ ബിരുദം.
ii. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അല്ലെങ്കില്‍ പിഎച്ച് ഡി
iii. യുജിസി റെഗുലേഷന്‍സ് 2018 പ്രകാരമുള്ള മറ്റ് യോഗ്യതാ വ്യവസ്ഥകള്‍.
അഭികാമ്യം: പിഎച്ച്ഡി
ശമ്പളം
പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് – 42,000 രൂപ
പി എച്ച് ഡി ഇല്ലാത്തവര്‍ക്ക് – 40,000 രൂപ
നിയമന രീതി : കരാര്‍ അടിസ്ഥാനത്തില്‍
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തിന് 900 രൂപ
എസ്സി/എസ്ടി വിഭാഗത്തിന് 185 രൂപ
തസ്തികകളുടെ എണ്ണം : രണ്ട് (02)
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20-02-2026)
ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 27 (27-02- 2026ഃ
ഹാര്‍ഡ് കോപ്പി ലഭിക്കേണ്ട വിലാസം :
The Registrar
Cochin University of Science & Technology,
Kochi – 682 022









