കണ്ണൂരില്‍ കുരങ്ങന്മാരുടെ പരാക്രമം, വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു; ഭീതിയില്‍ ഒരു ഗ്രാമം

കണ്ണൂര്‍: മോറാഴയില്‍ കുരങ്ങ് ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാര്‍. കാനൂല്‍ ഉടുപ്പ പ്രദേശത്താണ് കുരങ്ങുകള്‍ കൂട്ടമായി എത്തി അക്രമം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഉടുപ്പ പ്രദേശത്തെ ഒരു പെയിന്റിങ് തൊഴിലാളിയുടെ വീട്ടിനകത്ത് കയറിയ കുരങ്ങന്‍ വീട്ടിലെ ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അടക്കം സര്‍വ്വതും നശിപ്പിച്ചു. സമീപത്തെ മറ്റ് വീടുകളിലും സമാനമായ സംഭവം ഉണ്ടായി.പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ വീട്ടിനകത്ത് ഉള്ളപ്പോഴായിരുന്നു കുരങ്ങന്മാരുടെ പരാക്രമം. അക്രമം നിത്യ സംഭവമായതോടെ വീട്ടിനകത്തും പുറത്തും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ കൃഷി ഉള്‍പ്പടെ നശിപ്പിക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. രൂക്ഷമായ കുരങ്ങ് ശല്യത്തില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights