റിലേഷൻഷിപ്പ് മാനേജർ, ഡീലർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എറണാകളും ഉൾപ്പടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
റിലേഷൻഷിപ്പ് മാനേജർ, ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ) തസ്തികകളിൽ നിലവിൽ 12 ഒഴിവുകളാണ് ഉള്ളത്.ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യൻ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ് ഇൻഡ് ബാങ്ക് മർച്ചന്റ് ബാങ്കിങ് സർവീസസ് ലിമിറ്റഡ് .
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക്, രജിസ്ട്രേഡ് പോസ്റ്റ്, കൊറിയർ എന്നിവ വഴിയും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 17 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
നിർദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തി പരിചയവമുള്ള 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും
റിലേഷൻഷിപ്പ് മാനേജർ: 07
ഡീലർ – സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ: 05
ആകെ 12
തസ്തികയുടെ പേരും ശമ്പളവും :
റിലേഷൻഷിപ്പ് മാനേജർ: പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ
ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ: 4.20 ലക്ഷം രൂപ പ്രതിവർഷം
യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തസ്തിക തിരിച്ച്
റിലേഷൻഷിപ്പ് മാനേജർ:
മാർക്കറ്റിങ്/ഫിനാൻസ് എംബിഎ.
എൻഐഎസ്എമ്മിൽ സർട്ടിഫിക്കറ്റ് തത്തുല്യമായ ക്യാപിറ്റൽ മാർക്കറ്റ് യോഗ്യതകൾ അഭികാമ്യം.
സ്റ്റോക്ക് ബ്രോക്കിങ്, മ്യൂച്ചൽ ഫണ്ട്, വെൽത്ത് മാനേജ്മെന്റ് രംഗങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം
പ്രായ പരിധി: 25-35 വയസ്സ്ഡീലർ (സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽ): ബിരുദവും എൻ ഐ എസ് എം യോഗ്യതയും
ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി : 21- 35 വയസ്സ്
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം: ഏപ്രിൽ 17
അപേക്ഷ സമർപ്പിക്കേണ്ട രീതി
പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകൾക്കൊപ്പം കൊറിയർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പോസ്റ്റ് വഴി അയ്ക്കണം:
അപേക്ഷ അയക്കേണ്ട വിലാസം
Head Administration
No 480, 1st Floor, Khivraj Complex I,
Anna Salai, Nandanam,
Chennai – 600035
ഇതിനൊപ്പം പൂരിപ്പിച്ച അപേക്ഷ ഫോം, അതിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന രേഖകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി സഹിതം : recruitment@indbankonline.com. മെയിൽ ഐഡി വഴി അപേക്ഷ സമർപ്പിക്കണം.








