കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരം. മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.
തസ്തിക : അസിസ്റ്റന്റ് മാനേജർ
ഒഴിവുകൾ : ആകെ 2 ഒഴിവുകൾ.
(ആലപ്പുഴ ജില്ല – 1 ഒഴിവ്, കോഴിക്കോട് ജില്ല – 1 ഒഴിവ്)
ശമ്പളം : പ്രതിമാസം 25,000 രൂപ+ TA.
പ്രായപരിധി : 35 വയസ്സിനകം.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും
അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Degree).
അധിക യോഗ്യത: എഞ്ചിനീയറിങ് ബിരുദം, MBA, MSW, M.Tech എന്നിവയുള്ളവർക്ക് ഇന്റർവ്യൂവിന് 5 മാർക്ക് പ്രത്യേകമായി നൽകും.
പ്രവൃത്തി പരിചയം: ബിരുദധാരികൾക്ക് 5 വർഷത്തെയും, ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷത്തെയും തൊഴിൽ പരിചയം ഉണ്ടായിരിക്കണം.
മാലിന്യസംസ്ക്കരണ മേഖല, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് 2 വർഷത്തെ പരിചയം മതിയാകും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് തപാൽ വഴിയോ നേരിട്ടോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം.
ആവശ്യമായ രേഖകൾ:
വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം.
ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്.
വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ്
തിരിച്ചറിയൽ രേഖയുടെ പകർപ്പ് (ID Proof).
അപേക്ഷ അയക്കേണ്ട വിലാസം:
MANAGING DIRECTOR,
Clean Kerala Company Limited,
TC-29/1732, Second Floor, State Municipal House,
Vazhuthacaud, Thiruvananthapuram – 10.
(cleankeralacompany.com)









