‘രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!’; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

തിരുവനന്തപുരം: ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാലാണ് കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് നല്‍കാത്തതെന്നുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ 2024-ല്‍ തന്നെ കേരളം സമര്‍പ്പിച്ചിരുന്നുവെന്നാണ് വീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചുവെന്നും അടുത്ത പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിംസ് ഉള്‍പ്പെടുമെന്ന് അറിയിച്ചുള്ള കത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കൈമാറിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ കത്തിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് വീണ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാര്‍ എന്നും മന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.

കേരളത്തിലേക്ക് എയിംസിന്റെ പ്രൊപ്പോസല്‍ വന്ന അന്നു മുതല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. നാല് സ്ഥലങ്ങളായിരുന്നു ഇതിനായി കണ്ടെത്തി നല്‍കിയിരുന്നത്. ഇതില്‍ ആദ്യം ഏറ്റവും പ്രധാന്യം നല്‍കിയിരുന്നത് തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാല്‍ത്തേരിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights