റേഷന്‍ കടകള്‍ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിന്‍വലിക്കാം; 19 ബാങ്കുകളുമായി കരാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്റ്റോറുകളായി മാറിയ റേഷന്‍ കടകള്‍ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകള്‍ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ ഉള്‍പ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാര്‍ക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പ്രാഥമിക ഘട്ടത്തില്‍ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്റ്റോറുകള്‍ വഴി അനുവദിക്കുക. ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സുരക്ഷിതമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് 2,200ലധികം റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍, ആധാര്‍ സേവനങ്ങള്‍, ബില്‍ അടവ് തുടങ്ങിയ സേവനങ്ങള്‍ കെ-സ്റ്റോര്‍ വഴി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights