മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട-മൂന്നര ട്ടെണ്ണോളം ഹാൻസ് പിടികൂടി

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21, ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്, അർത്തുമാർ പാളയം റെഡിയന്നൂർ, പി.ഒ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നയാൾ ആയി പിടിയിൽ ആയി. KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ എം,സിവിൽ എക്‌സൈസ് ഓഫീസർ ജിതിൻ . പി.പി അരുൺ കെ.സിഎന്നിവരും ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights