മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം,കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നെയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെ 41.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ (19) എന്നിരാണ് പിടിയിലായത്. 2024 ഒക്ടോബറില്‍ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് കാറില്‍ കടത്തി കൊണ്ടുവന്ന 53. 900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും എംഡിഎംഎ കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായിട്ടുള്ളത്. 20 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കെ.ജെ , അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) സൈമണ്‍ കെ.എം, പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കി.വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രതീഷ് എന്‍.വി, അമല്‍ തോമസ്, നിഷാദ് വി.ബി, സിവില്‍ എക്സൈസ് ഡ്രൈവര്‍ വീരാന്‍ കോയ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍് ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights