പകൽ ആക്രിക്കച്ചവടവും സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും, രാത്രിയിൽ കവർച്ച;കോഴിക്കോട് 2 തമിഴ്നാട് സ്വദേശികൾ പിടിയിൽ

പയ്യോളി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന യുവാക്കളെ പയ്യോളി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് പിടിയിലായത്. ദേശീയപാതയോരത്തെ വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടുമാസമായി മോഷണം നടത്തിവരികയായിരുന്നു ഇവർ. സംഘത്തിലെ മൂന്നാമനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
പകൽ സമയങ്ങളിൽ ആക്രിക്കച്ചവടക്കാരും സെപ്റ്റിക് ടാങ്ക് ക്ലീനർമാരുമായി വേഷം മാറിയാണ് പ്രതികൾ
ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തിയിരുന്നത്. കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിലുള്ള എട്ടോളം വീടുകളിൽ പ്രതികൾവർച്ച നടത്തിയതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടുമാസമായി നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ച മോഷണപരമ്പരയ്ക്കാണ് ഇതോടെ അന്ത്യമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights