മുടി വെട്ടാൻ 20 രൂപ അധികം വാങ്ങി; കൊച്ചിയിൽ സലൂൺ ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

കൊച്ചി: മുടി വെട്ടുന്നതിന് 20 രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പനമ്പിള്ളി നഗർ കരിത്തല സ്വദേശി സുബേഷിനെയാണ് (47) പോലീസ് പിടികൂടിയത്. കടവന്ത്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു. പ്രതി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിലായിരുന്നു അക്രമം. രണ്ടാഴ്ച മുൻപ് ഇവിടെ നിന്ന് മുടി വെട്ടിച്ചപ്പോൾ 100 രൂപ വാങ്ങിയെന്നും, എന്നാൽ മറ്റൊരിടത്ത് 80 രൂപയേ ഉള്ളൂവെന്നും ആരോപിച്ചാണ് സുബേഷ് ബഹളമുണ്ടാക്കിയത്. ജീവനക്കാർ ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ അടുത്തുള്ള വീട്ടിൽ നിന്ന് ചുറ്റികയുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights