കാട്ടിക്കുളം: വാലന്റയിന്‍സ് ഡേ പ്രമാണിച്ച് റിസോര്‍ട്ടുകളിലും, ഹോം സ്റ്റേകളിലും മറ്റും ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി പോലീസ് നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം മാനന്തവാടി റോഡിലെ മജിസ്‌ട്രേറ്റ് കവലയില്‍ വെച്ച് കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി. സൂറത്തില്‍ താമസിക്കുന്ന ക്രുണാല്‍കബൂത്തര്‍വാല (32) യെയാണ് 34 ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ്.ഐ എം.എ സനില്‍, എസ്സിപിഒ സുജീഷ്, സിപിഒ മാരായ ഷക്കീര്‍,ജോബിന്‍സ്, സുജിന്‍, മുരളീകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കഞ്ചാവുമായി ഗുജറാത്ത് സ്വദേശി പിടിയില്‍









