നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രോടെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്. ഇതിൽ സ്‌കൂട്ടറിൽ ഒരാൾ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights