തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ മുഹമ്മദ് മിദ്‌ലാജ് ആണ് അറസ്റ്റില്‍ ആയത്. നിലവില്‍ നാല് കോമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കേസിലെ പ്രതി യാണ് ഇയാള്‍. ഈ കേസില്‍ 2 പേര്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്.നിജുമോന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി.എന്‍, സുഷാദ് പി.എസ്, ബേസില്‍ സി.എം എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.
വയനാട്ടില്‍ മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍









