തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമെന്ന് പരാതി. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം കാരമൂട് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രി കുത്തിത്തുറന്ന് പണവും കടയിലെ പല സാധനങ്ങളും കവര്‍ന്നു.
ലതയുടെ പലചരക്ക് കടയില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകള്‍ മുഴുവനും കവര്‍ന്നു. കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കള്ളന്‍ അടിച്ചു മാറ്റിയിട്ടുണ്ട്. കടയില്‍ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.
പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളിലും വീടുകളിലുമാണ് ഒരു മാസത്തിനിടെ കവര്‍ച്ച നടന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീടുകള്‍ ലക്ഷ്യമിട്ടാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Theft









