പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയയായ എന്‍ ഗംഗാധരന്‍ നായരുടെ തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിന്നിരുന്നു പ്ലാവില്‍ നിന്നാണ് ചക്ക വീണത്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരിക്കേറ്റു.
മറ്റൊരു അസുഖത്തിന് ചികിത്സയ്ക്ക് വേണ്ടിയാണ് ഇയാൾ ആശുപതിയിൽ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വാരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.









