മൊബൈയിൽ ഷോപ്പിലെ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; കടിയേൽക്കാതെ രക്ഷപ്പെട്ട് കടയുടമ

തളിപ്പറമ്പ്: മൊബൈയിൽ ഷോപ്പിലെ ഉപയോഗശൂന്യമായ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പോയ അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി. റയീസിന്‍റെ ഫ്ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലിക്കുഞ്ഞ് ഒട്ടിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.റേഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്‍റെ നിര്‍ദേശപ്രകാരം വനംവകുപ്പിന്‍റെയും മാര്‍ക്കിന്‍റെയും റെസ്‌ക്യൂവറായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തി വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീട്ടില്‍ കൊണ്ടുവന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പശയില്‍ നിന്നും പൂര്‍ണമായും പാമ്പിനെ രക്ഷപ്പെടുത്തി തനത് ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights