ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരന്റെ വീട്ടിൽ മോഷണം; പണം അപഹരിച്ചു

ബത്തേരി: കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റുമായ ഡി.പി. രാജശേഖരന്റെ ചീനപ്പുല്ലിലെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ബത്തേരി മാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിൽ പങ്കെടുത്ത ശേഷം രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ പൂട്ട് പൊളിച്ച നിലയിലായിരുന്നു. മുറികൾക്കുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി ഡി.പി. രാജശേഖരൻ പറഞ്ഞു. രാജശേഖരന്റെ വീടിന് പുറമെ സമീപപ്രദേശത്തെ മറ്റ് രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്സവത്തോടനുബന്ധിച്ച് തിരക്കേറിയ സാഹചര്യത്തിൽ നടന്ന ഈ മോഷണം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights