ഓടുന്ന ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; 45-കാരൻ അറസ്റ്റിൽ

മലപ്പുറം: പരപ്പനങ്ങാടിയിൽ ട്രെയിനിൽ സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപിയെ (45) ആണ് റിമാൻഡ് ചെയ്തത്. കോഴിക്കോട് റെയിൽവേ പോലീസാണ് ഇയാൾ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.40 ഓടെയായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള പാസഞ്ചറിലാണ് സംഭവം നടന്നത്. ട്രെയിൻ കുറ്റിപ്പുറത്തെക്കിയ സമയത്താണ് അതിക്രമമുണ്ടായത്. തുടർന്ന് പരപ്പനങ്ങാടിയിൽ വച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യാത്രക്കാർ കുറവുള്ള കമ്പാർട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായി പെരുമാറിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights