പനമരം: പഞ്ചായത്തിലെ കൈതക്കലില്‍ തോട്ടത്തില്‍ തീപിടിത്തം. പള്ളിക്കണ്ടി കാസിമിന്റെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടിത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അഗ്‌നി-രക്ഷാസേന വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഐ. ജോസഫ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം. സനൂപ്, കെഎം. വിനു, കെ.ആര്‍. രഞ്ജിത്ത്, ആര്‍.സി. ലജിത്ത്, ആദര്‍ശ് ജോസഫ്, ഹോം ഗാര്‍ഡ് എം.എസ്. ബിജു എന്നിവരടങ്ങുന്നതാണ് തീയണച്ച സംഘം.
പനമരം കൈതക്കലിലെ സ്വകാര്യ തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ചു









