കല്യാണം മുടക്കി, ചോദ്യം ചെയ്യാനെത്തിയവരെ മർദിച്ച് യുവാവും സുഹൃത്തുക്കളും

മലപ്പുറം: കല്യാണം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദിച്ചു. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവം. വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.സംസാരിക്കുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ ബന്ധുക്കളെ മർദിക്കുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും സഹോദരിക്കുമടക്കം പരുക്കേറ്റു. പരുക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ കുടുംബം മലപ്പുറം പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചയാളുടെ വീട്ടിൽ തോക്കുമായെത്തി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ യുവതിയുമായുള്ള കല്യാണത്തിൽ നിന്ന് ചെറുക്കന്റെ വീട്ടുകാർ പിന്മാറിയെന്നാണു ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights